വിദ്യാര്‍ഥികള്‍ക്കു പഠന സഹായ പദ്ധതിയുമായി മണപ്പുറം ഫിനാന്‍സ്

Posted on: July 7, 2022

വലപ്പാട് : പുതിയ അധ്യയന വര്‍ഷാരംഭത്തോടനുബന്ധിച്ച് മണപ്പുറം ഫിനാന്‍സ് വിദ്യാര്‍ത്ഥികള്‍ക്കായി പഠന സഹായ പദ്ധതിക്കു തുടക്കമിട്ടു. പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലുടനീളമുള്ള തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്യും. ഓരോ മേഖലയിലും സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ നിന്നും വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനോപകരണ കിറ്റുകള്‍ നല്‍കുക.
ഇന്ത്യയിലുടനീളമുള്ള മണപ്പുറം ഉപഭോക്താക്കളുടെ മക്കള്‍ക്കാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ മത്സരങ്ങളില്‍ പങ്കെടുക്കാനാകുക .

വലപ്പാട് നടന്ന പരിപാടിയില്‍ നാട്ടിക എംഎല്‍എ സി.സി.മുകുന്ദന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സാമൂഹിക സേവനം ലക്ഷ്യമിട്ടു നടപ്പാക്കുന്ന ഈ പദ്ധതി ദേശീയതലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും സഹായകരമാകുമെന്നു എംഎല്‍എ സി.സി.മുകുന്ദന്‍ പറഞ്ഞു. മണപ്പുറം ഫിനാന്‍സ് തൃശൂര്‍ റീജണല്‍ മാനേജര്‍ അനൂപ് ബേബി, ജെറാള്‍ഡ് കെ സണ്ണി, ഷണ്‍മുഖം കെ കെ , വലപ്പാട് ബ്രാഞ്ച് മാനേജര്‍ ചിത്ര വി വി എന്നിവര്‍ സംസാരിച്ചു.