ഹൃദ്രോഗ ബാധിതരായ 600 കുട്ടികളുടെ ശസ്ത്രക്രിയയ്ക്കു സഹായം നല്‍കി ഡബ്ല്യുപിപി ഇന്ത്യ-ജെനെസിസ് ഫൗണ്ടേഷനും

Posted on: January 27, 2022


കൊച്ചി : ജെനെസിസ് ഫൗണ്ടേഷന്‍ ഡബ്ല്യുപിപി ഇന്ത്യ ഫൗണ്ടേഷനുമായി സഹകരിച്ച് ഇന്ത്യയിലെ ജന്മനാ ഹൃദ്രോഗ ബാധിതരായ 600 പാവപ്പെട്ട കുട്ടികളുടെ ശസ്ത്രക്രിയയ്ക്കു സഹായം നല്‍കി. കൊച്ചു ഹൃദയങ്ങളുടെ രക്ഷക്കായി ഫൗണ്ടേഷന്‍ 2015 മുതല്‍ ഡബ്ല്യുപിപിയുമായി സഹകരിച്ചു വരുന്നു.

ജന്മനാലുള്ള ഹൃദയ വൈകല്യങ്ങള്‍ സാധാരണ ഹൃദയ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ഓരോ വര്‍ഷവും ഇന്ത്യയില്‍ രണ്ടു ലക്ഷത്തോളം കുഞ്ഞുങ്ങളാണ് ഹൃദയ വൈകല്യങ്ങളുമായി ജനിക്കുന്നത്. 70,000ത്തിലധികം കുട്ടികളുടെ വൈകല്യങ്ങള്‍ ഗുരുതരമാണ്. ജീവന്‍ രക്ഷക്കായി ആദ്യ വര്‍ഷം തന്നെ ചികില്‍സ വേണ്ടി വരുന്നു. ഈ ക്ഷേമ സഹകരണത്തിലൂടെ കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ 600 കുട്ടികളെയാണ് സഹായിച്ചത്. ഓരോ വര്‍ഷവും 100നടുത്ത് കുട്ടികള്‍ക്കായി മെഡിക്കല്‍ ഇടപെടല്‍ നടത്തുന്നു.

‘ഇന്ത്യയിലെ ദുര്‍ബലരും ഗുരുതരാവസ്ഥയിലുള്ളവര്‍ പകര്‍ച്ചവ്യാധിയുടെ ഭാരം കാരണം അവരുടെ ആരോഗ്യപരിരക്ഷയിലേക്കുള്ള പ്രവേശനം കൂടുതല്‍ ദുരിതത്തിലായി. ഡബ്ല്യുപിപിയുമായി സഹകരിച്ചു 600 വിലപ്പെട്ട ജീവനുകള്‍ പുനരധിവസിപ്പിക്കാന്‍ കഴിയുക എന്നത് ഞങ്ങളുടെ ഫലവത്തായ പങ്കാളിത്തത്തിന്റെ തെളിവാണ്, ഭാവിയില്‍ ഇനിയും നിരവധി കൊച്ചു ഹൃദയങ്ങളെ രക്ഷിക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് പ്രതീക്ഷിക്കുന്നു, ”ജെനസിസ് ഫൗണ്ടേഷന്റെ സ്ഥാപക ട്രസ്റ്റി പ്രേമ സാഗര്‍ പറഞ്ഞു.