ഓട്ടോ തൊഴിലാളികള്‍ക്ക് കോവിഡ് ബാരിയര്‍ വിതരണം ചെയ്തു.

Posted on: August 24, 2020

തൃശൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ തീരദേശ മേഖലകളിലെ ഓട്ടോ തൊഴിലാളികള്‍ക്ക് മണപ്പുറം ഫൗണ്ടേഷന്‍ കോവിഡ് ബാരിയര്‍ വിതരണം ചെയ്തു.

ഓട്ടോറിക്ഷകളില്‍ ഡ്രൈവറുടേയും യാത്രക്കാരുടേയും ഇടയില്‍ സ്ഥാപിക്കാവുന്ന സുരക്ഷിത മറയാണ് കോവിഡ് ബാരിയര്‍. ഇത് ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും ഒരേസമയം സുരക്ഷ ഉറപ്പാക്കുന്നു. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ കുരിശുപള്ളി മുതല്‍ കൊതക്കുളം വരെയുള്ള മേഖലയിലെ 50ഓളം ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കോവിഡ് ബാരിയര്‍ വിതരണം ചെയ്തു.

മണപ്പുറം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി വി. പി. നന്ദകുമാര്‍ പദ്ധതി ഉല്‍ഘാടനം ചെയ്തു. ഓട്ടോ തൊഴിലാളികള്‍ക്ക് തുടര്‍ന്നും പ്രത്യേക പരിഗണന നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ്ജ് ഡി ദാസ്, ജസ്റ്റിന്‍ ജോസഫ്, സുഭാഷ് രവി, ശില്പ സെബാസ്റ്റ്യന്‍, ശ്രുതി ബിബിന്‍ എന്നിവര്‍ പങ്കെടുത്തു.