വി-ഗാർഡ് കാസർഗോഡ് ജില്ലയിലേക്ക് മൂന്ന് വെന്റിലേറ്ററുകൾ നൽകി

Posted on: April 23, 2020

കാസര്‍ഗോഡ് :  വി-ഗാര്‍ഡ് കമ്പനിയുടെ സംഭാവനയായി കാസർഗോഡ് ജില്ലയിലെ ആരോഗ്യ വകുപ്പിലേക്ക്  മൂന്ന് വെന്റിലേറ്ററുകളെത്തി. ഏഴ് ലക്ഷം രൂപ വിലമതിക്കുന്നതും ശരീരകോശങ്ങളെ ദോഷകരമായി ബാധിക്കാത്ത (നോണ്‍ ഇന്‍വാസിവ്) തുമായ വെന്റിലേറ്ററുകളാണ് എത്തിച്ചത്.

അടിയന്തര സാഹചര്യം കണക്കിലെടുത്തു പ്രത്യേക വാഹന സൗകര്യം ഉപയോഗിച്ചാണ് കോയമ്പത്തൂരില്‍ നിന്ന് വെന്റിലേറ്ററുകള്‍ എത്തിച്ചത്.  വി-ഗാര്‍ഡ് സീനിയര്‍ മാനേജര്‍ പി.
പ്രദീഷിന്റെ നേതൃത്വത്തിലാണ് വെന്റിലേറ്ററുകള്‍ ലഭ്യമാക്കിയത്.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ. വി. പ്രകാശ് വെന്റിലേറ്ററുകള്‍ ഏറ്റുവാങ്ങി. ഇവയില്‍ ഓരോന്നു വീതം കാസര്‍ഗോഡ് ജനറൽ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി പനത്തടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ഉപയോഗിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. വി. രാംദാസ് അറിയിച്ചു. ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ. എ. ടി. മനോജ്, ജില്ലാ ആശുപത്രി ആര്‍. എം. ഒ. ഡോ. റിജീത് കൃഷ്ണന്‍, സീനിയര്‍ സൂപ്രണ്ട് ഗിരീഷ് കുമാര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

TAGS: V - Guard |