ഡി. പി. വേള്‍ഡ് നിര്‍മിച്ചു നല്‍കുന്ന 50 വീടുകളുടെ താക്കോല്‍ 25-ന് നല്‍കും

Posted on: August 23, 2019

കൊച്ചി : പ്രളയ ബാധിതര്‍ക്കായി തുറമുഖ കണ്ടെയ്‌നര്‍ കമ്പനിയായ ഡി. പി. വേള്‍ഡ് നിര്‍മിച്ചു നല്‍കുന്ന 50 വീടുകളുടെ താക്കോല്‍ 25 ന് നല്‍കും. വല്ലാര്‍പാടത്തെ ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലില്‍ രാവിലെ 10-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി എന്നീ എന്‍ ജി. ഒ. സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് വീടുകള്‍ നിര്‍മിച്ചത്. ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനാകും. ഹൈബി ഈഡന്‍ എം. പി. വിശ്ഷ്ടാതിഥിയാകും.

TAGS: DP World |