പ്രളയത്തില്‍ തകര്‍ന്ന മൂന്ന് സ്‌കൂളുകള്‍ പുതുക്കിപ്പണിത് ആംവേ

Posted on: April 18, 2019

കൊച്ചി: 2018 ലെ പ്രളയത്തില്‍ തകര്‍ന്ന എറണാകുളം ജില്ലയിലെ മൂന്ന് സ്‌കൂളുകള്‍ ആംവേ പുതുക്കിപ്പണിതു. കേടുപാടുകള്‍തീര്‍ത്ത് പുതുക്കിപ്പണിത മൂന്ന് സ്‌കൂള്‍ കെട്ടിടങ്ങളും ആംവേ സ്‌കൂള്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചു. ഇഎസ്എന്‍എം എല്‍പി സ്‌കൂള്‍ കോട്ടുവള്ളിക്കാട്, വിസിഎസ്എച്ച്എസ്എസ് പുത്തന്‍വെള്ളിക്കര, ജിഎച്ച്എസ്എസ് നോര്‍ത്ത് പറവൂര്‍ എന്നീ സ്‌കൂളുകളാണ് ആംവേ ഇന്ത്യ പുതുക്കിപ്പണിതു നല്‍കിയത്.

നോര്‍ത്ത് പറവൂര്‍ജിഎച്ച്എസ്എസ്സില്‍ നടന്ന ചടങ്ങില്‍ എറണാകുളം ജില്ലാ സബ്കളക്ടര്‍ സ്‌നെഹില്‍ കുമാര്‍ സിങ് ഐഎഎസ്, ഡെപ്യൂട്ടി കളക്ടര്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഷീലാദേവി എന്നിവരോടൊപ്പം ആംവേ ഇന്ത്യ, പ്ലാന്‍ ഇന്ത്യ ഉദ്യോഗസ്ഥരും സ്‌കൂള്‍ അധികൃതരും പങ്കെടുത്തു.

TAGS: Amway India |