16
Thursday
May 2024
May 2024
എഫ്എസിടിയും എസ്ബിഐയും ധാരണയില്‍
Posted on: December 5, 2023
തിരുവനന്തപുരം : ഡീലര്‍മാരുടെ പ്രവര്‍ത്തന മൂലധന ആവശ്യത്തിന് ധനസഹായം നല്‍കുന്നതിനായി ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ് (എഫ്എസിടി) എസ്ബിഐയുമായി
ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
എസ്ബിഐ എസ്എംഇ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.പി. ബൈജുവും എഫ്എസിടി മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ ജിതേന്ദ്ര കുമാറും ചേര്‍ന്നാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
ഡീലര്‍മാര്‍ക്ക് ലളിതമായ വ്യവസ്ഥകളില്‍ 100% ഇന്‍വോയ്സ് ഫണ്ടിംഗ്, മികച്ച പലിശ നിരക്ക്, കുറഞ്ഞ ഈട് എന്നീ ഇളവുകള്‍ ഉള്‍പ്പെടുത്തിയത് കൂടാതെ, 2024 ജനുവരി 15 വരെ പ്രോസസിംഗ് ഫീസും ഇല്ല.
TAGS: FACT And SBI In Agreement |
News in this Section
Related News