യെസ് ബാങ്ക് 970 ശാഖകൾ തുറക്കും

Posted on: February 27, 2015

Yes-Bank-Logo-big

വിശാഖപട്ടണം : യെസ് ബാങ്ക് അടുത്ത മൂന്നു വർഷത്തിനുള്ളിൽ 970 പുതിയ ശാഖകൾ കൂടി തുറക്കും. അതോടെ ശാഖളുടെ എണ്ണം ഇപ്പോഴത്തെ 630 ൽ നിന്ന് 1600 ആയി ഉയരും.

2015 ൽ 750 ശാഖകളും 12,000 ജീവനക്കാരും 1.50 ലക്ഷം കോടി രൂപയുടെ ബിസിനസുമാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് ബിസിനസ് ഡെവലപ്‌മെന്റ് പ്രസിഡന്റ് (സൗത്ത്) ആർ. രവിചന്ദർ പറഞ്ഞു. നിലവിൽ 630 ശാഖകളും 11,000 ജീവനക്കാരും 1.25 ലക്ഷം കോടി രൂപയുടെ ബിസിനസുമാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.