യുപിഎംഎസ് സംവിധാനം അവതരിപ്പിച്ച് എന്‍പിസിഐ ഭാരത് ബില്‍പേ ലിമിറ്റഡ്

Posted on: January 6, 2022

കൊച്ചി : രാജ്യത്തെ ബില്‍ പേമെന്റ് ലളിതമാക്കുന്നതിനായി നാഷണല്‍ പേ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ പൂര്‍ണ ഉപസ്ഥാപനമായ എന്‍പിസിഐ ഭാരത്് ബില്‍പേ ലിമിറ്റഡ് (എന്‍ബിബിഎല്‍) യൂണിഫൈഡ് പ്രസന്റ്‌മെന്റ് മാനേജ്‌മെന്റ് സിസ്റ്റം’ (യുപിഎംഎസ്) എന്ന പേരില്‍ ഒരു സവിശേഷ സംവിധാനം അവതരിപ്പിച്ചു.

യുപിഎംഎസ് ഉപയോഗിച്ച് എന്‍ബിബിഎല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ആവര്‍ത്തിച്ചുള്ള പേമെന്റുകള്‍ നല്‍കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഏതു ചാനലില്‍നിന്നും നല്‍കാം. ഓട്ടോ ഡെബിറ്റ്, ബില്‍ പേമെന്റ് മാനേജ്മെന്റ് എന്നിവയുടെ അടിസ്ഥാനത്തില്‍ ബില്ലര്‍മാരുടെ പക്കല്‍നിന്നും ഓട്ടോമാറ്റിക്കായി ബില്‍ ലഭ്യമാക്കുകയും അനന്തര നടപടികള്‍ക്കായി അവ ഉപഭോക്താക്കള്‍ക്ക് മുമ്പില്‍ യുപിഎംഎസസ് അവതരിപ്പിക്കുകയും ചെയ്യും.

ഇത്തരത്തില്‍ ഓട്ടോ മാറ്റിക്കായി ബില്‍ പേമെന്റ് നടത്തുന്നതിനു മ്യൂച്വല്‍ ഫണ്ട്്, ഇന്‍ഷുറന്‍സ്, വരിസംഖ്യ, സ്‌കൂള്‍ ഫീസ് തുടങ്ങിയവ കൂടുതല്‍ മേഖലകളെ യുപിഎംഎസില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട് എസ്ഐപി തുടങ്ങിയവയില്‍ 50 ശതമാനത്തിലധികം പണമടയ്ക്കലും ഓട്ടോ ഡെബിറ്റ് അല്ലെങ്കില്‍ സ്റ്റാന്‍ഡിംഗ് നിര്‍ദ്ദേശങ്ങള്‍ എന്നീ പ്രക്രിയയിലൂടെയാണ് സംഭവിക്കുന്നതെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. അതുകൊണ്ടുതന്നെ എഎംസികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ഈ പ്ലാറ്റ്ഫോം വലിയ അനുഗ്രഹമായിരിക്കും. ആക്സിസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഫോണ്‍പേ തുടങ്ങിയവ അവരുടെ ഇടപാടുകാര്‍ക്കായി യുപിഎംഎസ് സേവനം ലഭ്യമാക്കിയിട്ടുണ്ട്.

പ്രയാസമില്ലാതെ എളുപ്പത്തില്‍ പേമെന്റ് നടത്താന്‍ ഉപഭോക്താക്കളെ പ്രാപ്തമാക്കുന്നതാണ് യുപിഎംഎസ് സംവിധാനമെന്ന് എന്‍പിസിഐ ഭാരത് ബില്‍പേ ലിമിറ്റഡിന്റെ സിഇഓ നുപൂര്‍ ചതുര്‍വേദി പറഞ്ഞു.

 

TAGS: Bharat Bill Pay |