ദോഹ ബാങ്കിന് ബാങ്കർ മിഡിൽഈസ്റ്റ് അവാർഡ്

Posted on: January 24, 2015

Doha-Bank-BANKER-MIDDLE-EAS

ദുബൈ : ദോഹ ബാങ്കിന് ബാങ്കർ മിഡിൽ ഈസ്റ്റ് മാഗസിന്റെ അഞ്ച് അവാർഡുകൾ ലഭിച്ചു. ബെസ്റ്റ് എസ്എംഇ കസ്റ്റമർ സർവീസ്, ബെസ്റ്റ് എസ്എംഇ കാർഡ്, ബെസ്റ്റ് ട്രേഡ് ഫിനാൻസ് ഓഫറിംഗ്, ബെസ്റ്റ് കോർപറേറ്റ് അക്കൗണ്ട്, ബെസ്റ്റ് ഹോം ഫിനാൻസ് അക്കൗണ്ട് എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം. ദോഹ ബാങ്ക് ടവറിൽ നടന്ന ചടങ്ങിൽ സിപിഐ ഫിനാൻഷ്യൽ മാനേജിംഗ് എഡിറ്റർ റോബിൻ അംലോട്ട് ദോഹബാങ്ക് സിഇഒ ഡോ. ആർ. സീതാരാമനും വിവിധ വകുപ്പുതലവൻമാർക്കും സമ്മാനിച്ചു.

ദോഹബാങ്കിന്റെ ഉപഭോക്തൃ കേന്ദ്രീകൃത സമീപനങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരങ്ങൾ എന്ന് ഡോ. ആർ. സീതാരാമൻ അഭിപ്രായപ്പെട്ടു. കോർപറേറ്റ് ബന്ധങ്ങൾ വികസിപ്പിക്കുന്നതിലും ബാങ്ക് മുൻപന്തിയിലാണ്. രാജ്യാന്തരതലത്തിൽ എല്ലാവിധ ബാങ്കിംഗ് സേവനങ്ങൾക്കുള്ള ഏകജാലകമാണ് ദോഹ ബാങ്ക് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.