ആരോഗ്യസംരക്ഷണത്തിനുള്ള ക്രെഡിറ്റ് കാര്‍ഡ് ‘ഓറ’ പുറത്തിറക്കി ആക്സിസ് ബാങ്ക്

Posted on: January 20, 2021

കൊച്ചി : സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക്, ആരോഗ്യ-വെല്‍നെസ്സ് സൊല്യൂഷന്‍സ് പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടുള്ള ക്രെഡിറ്റ് കാര്‍ഡ് ‘ഓറ’ പുറത്തിറക്കി.

ആരോഗ്യബോധമുള്ള വ്യക്തികളെ ലക്ഷ്യമാക്കി, പോഷ്വൈന്‍, ഡെക്കാത്തലോണ്‍, പ്രാക്ടോ, ഫിറ്റേണിറ്റി, ഇന്‍ഡസ്ഹെല്‍ത്ത്പ്ളസ്, 1എംജി തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ സഹായത്തോടെയാണ് ഈ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത്.

ഇന്‍ഡസ്ഹെല്‍ത്ത്പ്ളസ് വഴിയുള്ള വാര്‍ഷിക മെഡിക്കല്‍ ചെക്കപ്പിന് കാര്‍ഡ് ഉടമകള്‍ക്കു ഡിസ്‌കൗണ്ട് ലഭിക്കും. പ്രാക്ടോ വഴി മാസത്തില്‍ നാലു പ്രാവശ്യം 21 സ്പെഷ്യാലിറ്റികളില്‍ ഓണ്‍ലൈന്‍ മെഡിക്കല്‍ കണ്‍സള്‍ട്ടേഷനുകള്‍ നല്‍കും. ഡെര്‍മറ്റോളജി, കാര്‍ഡിയോളജി തുടങ്ങി ആയുര്‍വേദം, ഹോമിയോപ്പതി തുടങ്ങിയ ഇതര വൈദ്യശാസ്ത്ര രീതികള്‍ വരെ സ്പെഷ്യാലിറ്റി പട്ടികയില്‍ ഉള്‍പ്പെടുന്നു. ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്നസ് പ്ലാറ്റ്ഫോം ആയ ഫിറ്റേണിറ്റി വഴി മാസത്തില്‍ നാലുതവണ സൗജന്യ ഓണ്‍ലൈന്‍ ഫിറ്റ്നസ് സെഷനില്‍ പങ്കെടുക്കാം. കൂടാതെ റെക്കോര്‍ഡ് ചെയ്ത 16 പരിശീലനസെഷനുകളില്‍ കാര്‍ഡ് ഉടമകള്‍ക്ക് പ്രവേശനം ലഭിക്കും.

ഇപ്പോഴത്തെ മഹാമാരിയുടെ പശ്ചാത്തലത്തില്‍ വ്യക്തികള്‍ തങ്ങളുടെ ആരോഗ്യസംരക്ഷണത്തില്‍ വളരെയധികം ശ്രദ്ധ നല്‍കിവരികയാണ്. വര്‍ധിച്ചുവരുന്ന ഈ ആവശ്യം നിറവേറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ക്രെഡിറ്റ് കാര്‍ പുറത്തിറക്കുന്നതെന്ന് ആക്സിസ് ബാങ്ക് കാര്‍ഡ് ആന്‍ഡ് പേമെന്റ്സ് ഇവിപിയും തലവനുമായ സഞ്ജീവ് മോഗെ പറഞ്ഞു.