എസ് ബി ഐ ഭവന വായ്പകൾക്ക് 0.30 ശതമാനം ഇളവ്

Posted on: January 9, 2021

കൊച്ചി : എസ്ബിഐ ഭവന വായ്പകള്‍ക്ക് സിബില്‍ സ്‌കോറിന്റെ അടിസ്ഥാനത്തില്‍ 0.30 ശതമാനം വരെ ഇളവു പ്രഖ്യാപിച്ചു. 30 ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് 6.80 ശതമാനം മുതലും അതിനു മുകളിലുള്ളവയ്ക്ക് 6.95 ശതമാനം മുതലുമാണ് പലിശ നിരക്ക്. 8 മെട്രോ നഗരങ്ങളില്‍ 5 കോടി രൂപ വരെ വായ്പ എടുക്കുമ്പോഴും ഇതേ ഇളവുകിട്ടും.

ബാലന്‍സ് കൈമാറ്റം ചെയ്യുമ്പോഴും ഡിജിറ്റല്‍ രീതിയില്‍ വായ്പ എടുക്കുമ്പോഴും വനിതകള്‍ വായ്പ എടുക്കുമ്പോഴും 0.05 ശതമാനം ഇളവു ലഭിക്കും. മാര്‍ച്ച് വരെയാണ് ഇളവുകള്‍.

 

TAGS: SBI House Loan |