ബാങ്ക് വായ്പയിൽ 5.73 ശതമാനം വളർച്ച

Posted on: December 19, 2020

കൊച്ചി : രാജ്യം സാമ്പത്തിക അനിശ്ചിതത്വത്തില്‍ നിന്ന് കരകയറുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചുകൊണ്ട് ബാങ്ക് വായ്പയില്‍ വളര്‍ച്ച കൈവരിച്ചു.

റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് ഡിസംബര്‍ നാലിന് അവസാനിച്ച രണ്ടാഴ്ചക്കാലയളവില്‍ രാജ്യത്തെ ബാങ്ക് വായ്പ 5.73 ശതമാനം വര്‍ധിച്ച് 105.04 ലക്ഷം കോടി രൂപയായി. ബാങ്ക് നിക്ഷേപമാകട്ടെ, 11.34 ശതമാനം ഉയര്‍ന്ന് 145.92 ലക്ഷം കോടി രൂപയിലുമെത്തി.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വായ്പ 99.35 ലക്ഷം കോടി രൂപയും നിക്ഷേപം 131.06 ലക്ഷം കോടി രൂപയുമായിരുന്നു. 2020 നവംബര്‍ 20-ന് അവസാനിച്ച ആഴ്ചയിലും വായ്പയിലും നിക്ഷേപത്തിലും വര്‍ധനയുണ്ടായിരുന്നു.

TAGS: Bank Loans |