ബിസിഎസ്ബിഐ നോ യുവർ റൈറ്റ്‌സ് പരിപാടി സംഘടിപ്പിച്ചു

Posted on: January 24, 2017

കൊച്ചി : ബാങ്കിംഗ് കോഡ്‌സ് ആൻഡ് സ്റ്റാൻഡാർഡ്‌സ് ബോർഡ് ഓഫ് ഇന്ത്യ (ബിസിഎസ്ബിഐ) കുടുംബശ്രീയുമായി സഹകരിച്ച് നോ യുവർ റൈറ്റ്‌സ് പരിപാടി സംഘടിപ്പിച്ചു. ബാങ്കിംഗ് അവകാശത്തെക്കുറിച്ചു സ്ത്രീകൾക്കിടയിൽ അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. എറണാകുളം ആശീർഭവനിൽ നടന്ന പരിപാടിയിൽ ബിസിഎസ്ബിഐ സിഇഒ ആനന്ദ് അരശ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

ഇടപാടുകാർക്ക് വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകളിൽ ചെല്ലുമ്പോൾ ഉണ്ടാകുന്ന സാങ്കേതികവും നീയമപരവുമായ തടസങ്ങളെക്കുറിച്ചും അവയ്ക്കുള്ള പരിഹാരങ്ങളും കുടുംബശ്രീ അംഗങ്ങൾക്ക് വിശദമാക്കി കൊടുത്തു. സേവിംഗ്‌സ് അക്കൗണ്ട്, എഫ് ഡി തുടങ്ങിയവയിൽ നോമിനിയുടെ പ്രധാന്യം, കീറിയ നോട്ടുകളുടെ മാറിയെടുക്കൽ, ഡിജിറ്റൽ ബാങ്കിംഗ്, അനധികൃത ഇടപാടുകൾ, പരാതി പരിഹാരം തുടങ്ങിയ വിവിധ വിഷയങ്ങളിൽ സംശയനിവൃത്തി വരുത്തി.

ബാങ്കിംഗ് മേഖലയിലുണ്ടാകുന്ന പരാതികളിൽ നല്ലൊരു പങ്കും ബാങ്കിംഗ് നിയമങ്ങളെക്കുറിച്ച് ബാങ്കിംഗ് ജോലിക്കാർക്കിടയിലും ഇടപാടുകാർക്കിടയിലുമുള്ള അറിവില്ലായ്മ മൂലമാണെന്നാണ് അനുഭവമെന്ന് ബിസിഎസ്ബിഐ സിഇഒ ആനന്ദ് അരശ് അഭിപ്രായപ്പെട്ടു. അടുത്തകാലത്ത് ബാങ്കിംഗ് ഓംബുഡ്‌സ്മാൻ നൽകിയ റിപ്പോർട്ടും ഇതു ശരി വയ്ക്കുന്നതാണ്. അവർക്കു ലഭിച്ച പരാതികളിൽ 34 ശതമാനത്തോളം ബാങ്കിംഗ് നിയമങ്ങൾ പാലിക്കാത്തവയെക്കുറിച്ചാണെന്ന് റിപ്പോർട്ട് പറയുന്നതെന്നും അദേഹം ചൂണ്ടിക്കാട്ടി.

TAGS: BCSBI |