ഡിസിബി ബാങ്ക് ഓൺലൈൻ സ്ഥിരനിക്ഷേപ പദ്ധതി അവതരിപ്പിച്ചു

Posted on: December 19, 2015

DCB-Zippi-Online-FD-Bigകൊച്ചി : ഡിസിബി ബാങ്ക് ഓൺലൈൻ സ്ഥിരനിക്ഷേപ പദ്ധതിയായ ഡിസിബി സിപ്പി അവതരിപ്പിച്ചു. സിപ്പി സ്ഥിരനിക്ഷേപം തുറക്കുന്നതിനുള്ള പണം ചെക്കായോ ഓൺലൈനിലോ നല്കാം. നിക്ഷേപം നടത്താനാഗ്രഹിക്കുന്ന ഇടപാടുകാരന്റെ വീട്ടിലെത്തി ആവശ്യമായ രേഖകൾ ബാങ്ക് ശേഖരിച്ചുകൊള്ളും. ഡിസിബി ബാങ്കിൽ പണം ലഭിക്കുന്ന അന്നു മുതൽ നിക്ഷേപത്തിനു പലിശ ലഭിച്ചു തുടങ്ങും. സ്ഥിര നിക്ഷേപം കാലാവധി പൂർത്തിയാകുമ്പോൾ തുക ഓട്ടോമാറ്റിക്കായി നിക്ഷേപകന്റെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിലെത്തും.

ഡിസിബി സിപ്പി ഓൺലൈൻ സ്ഥിരനിക്ഷേപ അക്കൗണ്ട് എവിടെനിന്നും ഏതു സമയത്തും തത്സമയം ഇടപാടുകാരന് കൈകാര്യം ചെയ്യാൻ സാധിക്കും. മൊബൈൽ ഫോൺ, ടാബ്, പിസി തുടങ്ങിയവയിൽനിന്നു ഡിസിബി സിപ്പി സ്ഥിര നിക്ഷേപം ആരംഭിക്കുവാനും മാനേജ് ചെയ്യാനും സാധിക്കും. മിക്ക ബാങ്കുകളും സേവിംഗ്‌സ് അക്കൗണ്ട് തുറന്നതിനുശേഷമാണ് ഓൺലൈനിൽ സ്ഥിര നിക്ഷേപ ഡിപ്പോസിറ്റ് തുടങ്ങാൻ അനുവദിക്കുകയെന്ന് ഡിസിബി ബാങ്കിന്റെ റീട്ടെയ്ൽ ആൻഡ് എസ്എംഇ ബാങ്കിംഗ് തലവൻ പ്രവീൺ കുട്ടി ചൂണ്ടിക്കാട്ടി.