ആനിമോസ് ഏവിയേഷൻ ഹെലികോപ്ടർ സർവീസ് ആരംഭിച്ചു

Posted on: March 3, 2021

കൊച്ചി : കൊച്ചി വിമാനത്താവളത്തില്‍ നിന്ന് കേരളത്തിലെ വിവിധ വിനോദസഞ്ചാര-തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ സര്‍വീസ് ആരംഭിച്ചു. അതിരപ്പിള്ളിയിലേക്കായിരുന്നു ആദ്യ സര്‍വീസ്. ‘അനിമോസ് ഏവിയേഷന്‍’ ആണ് ‘ഫ്‌ളൈ അനിമോസ്’ എന്ന പേരില്‍ ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.

എയര്‍ ആംബുലന്‍സ് സേവനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഫ്‌ളൈ അനിമോസിന്റെ സേവനം ലഭ്യമായിരിക്കുമെന്ന് അനിമോസ് ഏവിയേഷന്‍ വൈസ് പ്രസിഡന്റ് ഷാജി എബ്രഹാം പറഞ്ഞു.

ഉദ്ഘാടനച്ചടങ്ങില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്തനാസിയോസ് വിശിഷ്ടാതിഥിയായി. ഡി.ജി.സി.എ. മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ലളിത് ഗുപ്ത ആദ്യ സര്‍വീസ് ഫ്‌ളാഗ്ഓഫ് ചെയ്തു.

 

TAGS: Animos Aviation |