തൃശൂരില്‍ ആപ്കാ ഹെലികോപ്റ്റര്‍ സര്‍വീസ് വരുന്നു

Posted on: February 16, 2021

തൃശൂര്‍: നഗരത്തില്‍ ആകാശയാത്ര തുടങ്ങുന്നു. ഹെലികോപ്റ്ററില്‍ പറക്കാനുള്ള സൗകര്യവും ഗ്ലൈഡര്‍ പരിശീലനവും ഒരുക്കുന്നതു കുറിച്ചിക്കരയിലെ ആപ്‌കോ ഇക്കോ വില്ലേജാണ്. ഗ്ലൈഡര്‍ പരിശീലനം മാത്രമല്ല ഗ്ലൈഡര്‍ നിര്‍മാണം ആരംഭിക്കാനും പദ്ധതിയുണ്ട്.

ഏപ്രില്‍ മാസത്തോടെ ഹെലികോപ്റ്റര്‍ യാത്ര ആരംഭിക്കും. ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ഒരാള്‍ക്കു 3,500 രൂപയാണു നിരക്ക്. ഒരേസമയം അഞ്ചുപേര്‍ക്ക് ഹെലികോപ്റ്ററില്‍ യാത്രചെയ്യാം. തൃശൂരിനു മുകളിലൂടെ പറക്കാന്‍ വെറും ആറു മിനിറ്റു മതി. പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ ആപ്കാ സ്റ്റാലിയന്‍ എയര്‍ക്രാഫ്റ്റ്‌സ് മാനുഫാക്ചറിംഗ് മാനേജിംഗ് ഡയറക്ടര്‍ ഡോ. കനക പ്രതാപ് നിര്‍വഹിച്ചു. ആപ്കാ ഏവിയേഷന്‍സ് അഡ്വഞ്ചേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ എം.യു. നൈന ജ്യോതി അധ്യക്ഷത വഹിച്ചു.

സിനിമാതാരം ഡിംപിള്‍ റോസ് മുഖ്യാതിഥിയായി. ആപ്കാ ഏവിയേഷന്‍സ് ആന്‍ഡ് എയര്‍ക്രാഫ്റ്റ്‌സ് ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ ക്യാപ്റ്റന്‍ കൃഷ്‌ണോറോയ്, ക്യാപ്റ്റന്‍ അഭിത് പ്രതാപ് എന്നിവര്‍ പ്രസംഗിച്ചു.