ഗുജറാത്തിൽ പ്രാദേശിക വിമാനസർവീസ്

Posted on: January 3, 2015

Meher-Air-Big

ഗുജറാത്തിൽ, സംസ്ഥാനത്തിന് അകത്തെ വിവിധ എയർപോർട്ടുകളെ ബന്ധിപ്പിച്ചുള്ള വിമാന സർവീസ് ആരംഭിച്ചു. ആദ്യഘട്ടത്തിൽ അഹമ്മദാബാദ്- പോർബന്ധർ സർവീസിന് ഇന്നലെ തുടക്കം കുറിച്ചു. മധ്യപ്രദേശിന് പിന്നാലെ പ്രാദേശിക സർവീസ് ആരംഭിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്.

ഒൻപത് സീറ്റുകളുള്ള സെസ്‌ന 208 ബി ഗ്രാൻഡ് കാരവൻ എയർക്രാഫ്റ്റാണ് സർവീസിന് ഉപയോഗിക്കുന്നത്. 4,999 രൂപയാണ് മെഹ് എയർ ഈടാക്കുന്ന പ്രാരംഭ നിരക്ക്. വൈകാതെ ഭുജ്, ജാംനഗർ സർവീസുകളും ആരംഭിക്കും.