ചാർട്ടേഡ് ഫ്‌ളൈറ്റുകളിൽ സീറ്റ് ബുക്ക് ചെയ്യാൻ ഫെയർബ്രീസ് ടെക്‌നോളജി ഡോട്ട്‌കോം

Posted on: September 21, 2020

തിരുവനന്തപുരം: (മുഖ ട്രാവല്‍ ടെക്ള്‍നോളജി കമ്പനിയായ ട്രാവല്‍ഷോര്‍ ചാര്‍ട്ട് ഫ്‌ളൈറ്റ് യാത്രകള്‍ക്കായി ആഗോള വിതരണ സംവിധാനത്തിനു (ഗ്ലോബല്‍ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം-ജിഡിഎസ്) തുടക്കം കുറിച്ചു. www.farebreeze.comഎന്ന വെബ്‌സൈറ്റിലൂടെയാണ് പുതിയ സംവിധാനം ഒരുക്കുന്നത്.

ചാര്‍ട്ടര്‍ ഏജന്റുമാര്‍ക്ക് ലഭ്യമായ ഷെഡ്യൂളുകള്‍ പ്രസിദ്ധീകരിക്കുന്നതിനും മറ്റ് ഏജന്റുമാര്‍ക്ക് ലോകമെമ്പാടും നിന്നും ടിക്കറ്റുകള്‍ വാങ്ങുന്നതിനും ഈ പ്ലാറ്റ്‌ഫോമിലൂടെ സാധിക്കും. നിലവിലുള്ള ജിഡിഎസ് സംവിധാനങ്ങളില്‍ ഷെഡ്യൂള്‍ ചെയ്ത ഫ്‌ലൈറ്റുകളിലെ ബുക്കിംഗ് മാത്രമേ അനുവദിക്കൂ. എന്നാല്‍ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റുകളില്‍ സീറ്റുകള്‍ ബുക്കു ചെയ്യാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.

കഴിഞ്ഞ ദിവസം നടത്തിയ വെര്‍ച്വല്‍ മീറ്റിംഗില്‍ സ്‌കാല്‍ ഇന്റര്‍നാഷണല്‍ വേള്‍ഡ് പ്രസിഡന്റ് പീറ്റര്‍ മോറിസണ്‍ ന്യൂസിലന്‍ഡില്‍ നിന്നും ഫെയര്‍ബീസ് ഉദ്ഘാടനം ചെയ്തു. 2013-ല്‍ സ്ഥാപിതമായ ട്രാവല്‍ഷോര്‍ ടെക്‌നോപാര്‍ക്ക് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ആഗോള രാജ്യങ്ങളിലെ ട്രാവല്‍ ഏജന്റുമാരുടെ അസോസിയേഷനുകള്‍ അംഗങ്ങളായ ട്രാവല്‍ ഏജന്റുമാരുടെ ആഗോള അപെക്‌സ്‌ബോഡിയായ യുഎഫ്ടിഎഎയുടെ സാങ്കേതിക പങ്കാളിാളി കൂടിയാണ് ട്രാവല്‍ഷോര്‍.