രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് 30 വരെ നീട്ടി

Posted on: September 2, 2020

ന്യൂഡല്‍ഹി : വിദേശരാജ്യങ്ങളിലേക്കുള്ള യാത്രാവിമാന സര്‍വീസ് വിലക്ക് ഈ മാസം 30 വരെ നീട്ടി. എന്നാല്‍, തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്കുള്ള പ്രത്യേക വിമാനങ്ങള്‍ തുടരുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 23നാണ് രാജ്യാന്തര യാത്രാവിമാന വിലക്ക് ഏര്‍പ്പെടുത്തിയത്.

വന്ദേ ഭാരത് വിമാനങ്ങള്‍ കഴിഞ്ഞ മേയ് മുതല്‍ വിദേശങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ തിരിക കൊണ്ടുവരുകയും ചില രാജ്യങ്ങളിലേക്ക് മടങ്ങാനുള്ളവരെ കൊണ്ടുപോകുകയും ചെയ്യുന്നുണ്ട്. ചരക്കുവിമാന സര്‍വീസ് തടസ്സമില്ലാതെ തുടരുന്നുണ്ട്.