May 2024
കിയാലില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പ് രണ്ടാഴ്ചയ്ക്കകം തുറക്കും
Posted on: February 14, 2020
മട്ടന്നൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പ് രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനം തുടങ്ങും. ടെര്‍മിനല്‍ കെട്ടിടത്തിലെ അന്താരാഷ്ട്ര ആഗമന വിഭാഗത്തില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ജി. എം. ആര്. കമ്പനിയാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ നടത്താന്‍ കിയാലുമായി കരാറിലേര്‍പ്പെട്ടിട്ടുള്ളത്. ആദ്യഘട്ടത്തില്‍ അറൈവല്‍ ടെര്‍മിനലില്‍ തുടങ്ങുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ പിന്നീട് ടെര്‍മിനലിലെ മറ്റു ഭാഗങ്ങളിലും വ്യാപിപ്പിക്കും.
ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ വഴി കിയാലിന്റെ വരുമാനത്തിലും കാര്യമായ വര്‍ധനയുണ്ടാകും. അന്താരാഷ്ട്രയാത്രക്കാരുടെ എണ്ണത്തിനനുസരിച്ചാണ് കിയാലിന് പണം ലഭിക്കുക. ഒരു യാത്രക്കാരന് 162 രൂപ വെച്ചാണ് നിലവിലെ കരാര്‍ പ്രകാരം ജി. എം. ആര്. കിയാലിന് നല്‍കേണ്ടത്.
TAGS: Duty Free Shop At Kannur |
ഇത്തിഹാദ് വിമാനങ്ങളില്‍ കാസിനോ സര്‍വ്വീസ്
മാലദ്വീപിലേക്ക് സര്‍വീസ് പുനരാരംഭിച്ചു
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍