വിമാനയാത്രക്കാരുടെ അവകാശ സംരക്ഷണത്തിന് സംവിധാനം

Posted on: January 30, 2020

കൊച്ചി : വിമാനയാത്രക്കാരുടെ അവകാശസംരക്ഷണത്തിനായി പുതിയ സംവിധാനവുമായി അയാട്ട ഏജന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ.

വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്താല്‍ യാത്രക്കാര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാനാവശ്യമായ സൗജന്യസഹായം നല്‍കാന്‍ എയര്‍ പാസഞ്ചര്‍ റൈറ്റ്‌സ് ഫോറം രൂപവല്‍ക്കരിച്ച അസോസിയേഷന്‍ പരാതികള്‍ [email protected] എന്ന മെയിലില്‍ സ്വീകരിക്കും.

വിമാനകമ്പനികളുടെ മോശം സേവനം കാരണം യാത്രാ തടസ്സം, വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍, മാനസിക സംഘര്‍ഷം എന്നിവ നേരിടുന്ന അവസരത്തില്‍ സഹായവും ശരിയായ മാര്‍ഗവും നല്‍കാനാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികളായ ബിജിഈപ്പന്‍, ഗണേഷ് വടേരി എന്നിവര്‍ അറിയിച്ചു.

TAGS: IAAI |