നെടുമ്പാശ്ശേരി – നിലയ്ക്കല്‍ ഹെലികോപ്റ്റര്‍ സര്‍വീസ് അടുത്ത മാസം തുടങ്ങും

Posted on: October 10, 2019

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങുന്നവരെ നിലയ്ക്കലില്‍ എത്തിക്കുന്നതിനായി ഹെലി കോപ്റ്റര്‍ സര്‍വീസ് ആരംഭിക്കുന്നു.

ആദ്യ സര്‍വീസ് അടുത്ത മാസം 17-നായിരിക്കും. നെടുമ്പാശ്ശേരിയില്‍ എത്തുന്നവരെ റോഡ് മാര്‍ഗം കാലടിയിലെത്തിച്ച് അവിടെ നിന്നാണ് ഹെലികോപ്റ്ററില്‍ നിലയ്ക്കലില്‍ എത്തിക്കുക.

ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് തിരിച്ച് നെടുമ്പാശ്ശേരിയില്‍ എത്തിക്കും. 29,500 രൂപയാണ് ഒരാള്‍ക്ക് വരുന്ന നിരക്ക്. ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ഒരു ദിവസം 12 സര്‍വീസുകളാണ് തീരുമാനിച്ചിരിക്കുന്നത്. കാലടിയില്‍ നിന്ന് 35 മിനിറ്റുകൊണ്ട് നിലയ്ക്കലിലെത്തും. ശബരി സര്‍വീസ് എന്ന കമ്പനിയാണ് ഹെലികോപ്റ്റര്‍ സര്‍വീസ് തുടങ്ങുന്ന്ത്.