കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് എയര്‍പോര്‍ട്ട് കൗണ്‍സിലിന്റെ പുരസ്‌ക്കാരം

Posted on: September 30, 2019

കൊച്ചി : യാത്രക്കാര്‍ക്കു നല്‍കുന്ന സേവനത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനു വീണ്ടും അംഗീകാരം.

വിമാനത്താവളക്കമ്പനികളുടെ രാജ്യാന്തര സംഘടനയായ എയര്‍പോര്‍ട് കൗണ്‍സില്‍ ഇന്റര്‍നാഷനലിന്റെ (എസിഐ) അംഗീകാരമാണ് സിയാലിനു ലഭിച്ചത്. പ്രതിവര്‍ഷം 50 ലക്ഷത്തിനും ഒന്നരക്കോടിക്കും ഇടയില്‍ യാത്രക്കാരുള്ള വിഭാഗത്തില്‍ ഏഷ്യ പസിഫിക് മേഖലയില്‍ ഒന്നാം സ്ഥാനമാണു സിയാലിനു ലഭിച്ചത്.

ആഗോളതലത്തില്‍ 7 ലക്ഷം യാത്രക്കാരെ പങ്കെടുപ്പിച്ചു നടത്തിയ സര്‍വേയില്‍ നിന്നാണു മികച്ച വിമാനത്താവളങ്ങളെ കണ്ടെത്തുന്നത്.
യാത്രാ, ചെക്കിന്‍ സൗകര്യങ്ങള്‍, ശുചിത്വം തുടങ്ങി 34 സൂചകങ്ങളെ അടിസ്ഥാനമാക്കി എസിഐ ഏജന്‍സികളാണു സര്‍വേ നടത്തിയത്. ഇതേ വിഭാഗത്തില്‍ 2016 ല്‍ മൂന്നാം സ്ഥാനവും 2017 ല്‍ രണ്ടാം സ്ഥാനവും സിയാലിനു ലഭിച്ചിരുന്നു.

ഇന്തോനേഷ്യയില്‍ നടന്ന ചടങ്ങില്‍ എസിഐ ഡയറക്ടര്‍ ജനറല്‍ എയ്ഞ്ചല ഗിട്ടെന്‍സില്‍ നിന്നു സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സജി കെ. ജോര്‍ജ്ജ്, ഓപ്പറേഷന്‍സ് എജിഎം ഏബ്രഹാം ജോസഫ് എന്നിവര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി.

TAGS: Aaward To CIAL |