12 പൈലറ്റുമാര്‍ക്ക് ഡി ജി സി എ നോട്ടീസ്

Posted on: July 5, 2019

ന്യൂഡല്‍ഹി : വിമാനങ്ങള്‍ റണ്‍വേയില്‍ നിന്നു തെന്നിമാറിയ 6 സംഭവങ്ങലില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിഡിസിഎ).12 പൈലറ്റുമാരെ ജോലിയില്‍ നിന്നു മാറ്റിനിര്‍ത്തി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

സ്‌പൈസ് ജെറ്റ്, എയര്‍ ഇന്ത്യ, എക്‌സ്പ്രസ്, ഗോ എയര്‍ എന്നിവയിലെ പൈലറ്റുമാര്‍ക്കെതിരെയാണു നടപടി.
ഇതില്‍ സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ 3 വട്ടവും എയര്‍ ഇന്ത്യ എക്‌സ്പ്രസ് 2 പ്രാവശ്യവും ഗോ എയര്‍ ഒരു തവണയും ലാന്‍ഡിംഗിലെ പിഴവും മഴയും കാരണം റണ്‍വേയില്‍ നിന്നു തെന്നി മാറിയിരുന്നു.

TAGS: DGCA NOTICE |