ഒമാൻ എയറിന് മസ്‌ക്കറ്റ് – ചെന്നൈ റൂട്ടിൽ രണ്ടാമത്തെ ഫ്രൈറ്റർ സർവീസ്

Posted on: August 25, 2015

Oman-Air-Cargo-big

മസ്‌ക്കറ്റ് : ഒമാൻ എയർ കാർഗോലക്‌സുമായി ചേർന്ന് മസ്‌ക്കറ്റ് – ചെന്നൈ റൂട്ടിൽ രണ്ടാമത്തെ വീക്കിലി ഫ്രൈറ്റർ സർവീസ് ആരംഭിച്ചു. ഈ വർഷം ഏപ്രിലിലാണ് എയർകാർഗോ ബിസിനസിൽ സഹകരിക്കാൻ ഒമാൻ എയറും കാർഗോലക്‌സുമായി ധാരണയിലായത്.

വൈകാതെ ഒമാനിൽ നിന്ന് ചൈന, യൂറോപ്പ്, ആഫ്രിക്ക, യുഎസ്എ എന്നിവിടങ്ങളിലേക്കും ഫ്രൈറ്റർ സർവീസ് വ്യാപിക്കും. മുംബൈയിലേക്കും കാർഗോ സേവനം വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി കാർഗോലക്‌സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് നിക് വാൻ വെയ്ഡ് പറഞ്ഞു. ഒമാൻ എയർ ഇന്ത്യയിലെ 11 ഡെസ്റ്റിനേഷനുകളിലേക്ക് സർവീസുകൾ നടത്തുന്നുണ്ട്.