നെക്സ്റ്റ്-ജെന്‍ എര്‍ട്ടിഗ വില്പന അഞ്ചര ലക്ഷം കടന്നു

Posted on: November 18, 2020

കൊച്ചി: മാരുതി സുസുകിയുടെ മള്‍ട്ടി പര്‍പ്പസ് വാഹനം (എം.പി.വി.) ആയ നെക്സ്റ്റ്-ജെന്‍ എര്‍ട്ടിഗയുടെ വില്പന 5.5 ലക്ഷം കടന്നു. രണ്ട് വര്‍ഷം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. 2012 ഏപ്രിലിലാണ് വാഹനം വിപണിയില്‍ അവതരിപ്പിച്ചത്.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ സെപ്റ്റംബര്‍ മാസം വരെയുള്ള കണക്കനുസരിച്ച് 47 ശതമാനം വിപണി വിഹിതമാണ് എര്‍ട്ടിഗയ്ക്കുള്ളതെന്ന് കമ്പനി അറിയിച്ചു.

1.5 ലിറ്റര്‍ കെ സീരീസ് എന്‍ജിന്‍, സ്മാര്‍ട്ട് ഹൈബ്രിഡ് ആന്‍ഡ് എ.ടി. ടെക്‌നോളജി, ഫാക്ടറിയില്‍ ഘടിപ്പിച്ച എസ്.സി.എന്‍.ജി. ടെക്‌നോളജിയുമായി വരുന്ന ഏക എം.പി.വി. എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്.

 

TAGS: Next-gen Ertiga |