വാഹന വിപണിക്കായി പാക്കേജ് അനുവദിക്കണം

Posted on: April 17, 2020

കൊച്ചി : കോവിഡ് മൂലമുള്ള പ്രതിസന്ധിയോടെ വാഹന വിപണി കടുത്ത വെല്ലുവിളി നേരിടുകയാണെന്ന് കേരള ഓട്ടമൊബീല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ വാഹനവിപണി രണ്ടുവര്‍ഷമായി പ്രതിസന്ധിയിലാണ്. വാഹന വിപണിയിലെ ഉയര്‍ന്ന പലിശ നിരക്കും, നടത്തിപ്പു ചെലവും ചാങ്ങാവുന്നതിനുപ്പുറമാണെന്നും അസോസിയേഷന്‍ സെക്രട്ടറി മനോജ് കുറുപ്പ് പറഞ്ഞു.

കോവിഡ് പ്രതിസന്ധിയില്‍ നിന്നു വിപണി തിരിച്ചുവരണമെങ്കില്‍ 8 മാസമെങ്കിലും എടുക്കും. ഒരു ലക്ഷത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന വാഹന റീട്ടെയില്‍ വിപണിക്ക് നികുതിയിളവുകളോ മറ്റു രീതിയിലുള്ള പാക്കേജുകളോ പ്രഖ്യാപിച്ചിട്ടില്ല. മാരുതി, ഹ്യുണ്ടായ്, മഹീന്ദ്ര, ഹോണ്ട അടക്കമുള്ള വാഹന നിര്‍മാതാക്കള്‍ നിലവില്‍ നല്‍കാനുള്ള കുടിശിക തീര്‍ത്തു നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രി ഇടപാട് വാടക എഴുതിത്തള്ളാനുള്ള നടപടിയടക്കം സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.