ലെക്‌സസിന്റെ ഇന്ത്യന്‍ നിര്‍മിത വാഹനം ഈ മാസം

Posted on: February 4, 2020

കൊച്ചി : ആഡംബര കാര്‍ നിര്‍മാതാക്കളായ ലെക്‌സസിന്റെ ഇന്ത്യന്‍ നിര്‍മിത വാഹനം ഈ മാസം വിപണിയിലെത്തും. ലോകോത്തര നിലവാരത്തിലുള്ള ഇ. എസ്. 300 എച്ച് എന്ന മോഡലാണ് ലെക്‌സസ് ഇന്ത്യയില്‍ ആദ്യമായി നിര്‍മിക്കുന്നത്. ജനുവരിയിലാണ് ലെക്‌സസ് ഇന്ത്യയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

എല്‍. സി. 500 എച്ച് കുപ്പെ, ഇ. എസ്. 300 ച്ചെ് എക്‌സ്‌ക്വിസിറ്റ്, എന്‍. എക്‌സ് 300 എച്ച് എക്‌സ്‌ക്വിസിറ്റ് എന്നിവയാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന പുതിയ മോഡലുകള്‍.

ഇതോടൊപ്പം ചണ്ഡീഗഢ്, ചെന്നൈ, കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ പുതിയ ഗസ്റ്റ് എക്‌സ്പീരിയന്‍സ് സെന്ററുകളും തുറക്കുന്നുണ്ട്. എല്‍. സി. 500 എച്ചിന് 19.60 ലക്ഷം രൂപയാണ് വില.

ഇ. എസ്. 300 എച്ച് ലക്ഷ്വറിക്ക് 56.95 ലക്ഷം രൂപയും ഇ. എസ്. 300 എച്ച് എക്‌സ്‌ക്വിസിറ്റി ന് 51.90 ലക്ഷം രൂപയുമാണ് വില. എന്‍. എക്‌സ്. 51.60 ലക്ഷം രൂപയുമാണ് വില. എന്‍. എക്‌സ് 300 എച്ച്. എഫ്. സ്‌പോട്‌സിന് 60.60 ലക്ഷം രൂപയും ലക്ഷ്വറി പതിപ്പിന് 59.90 രൂപയും എക്‌സ്‌ക്വിസിറ്റ് പതിപ്പിന് 54.90 രൂപയുമാണ് വില.

TAGS: Lexus ES 300h |