രാജു നാരായണ സ്വാമി നാളികേര ബോര്‍ഡ് ചെയര്‍മാന്‍

Posted on: August 10, 2018

കൊച്ചി : നാളികേര വികസന ബോര്‍ഡ് ചെയര്‍മാനായി രാജു നാരായണ സ്വാമി ചുമതലയേറ്റു. 1991 ബാച്ചില്‍പ്പെട്ട കേരള കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനാണ്. നിലവില്‍ കേരള സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം വിവിധ ജില്ലകളില്‍ കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കാര്‍ഷികോത്പാദന കമ്മീഷണര്‍, മാര്‍ക്കറ്റ്‌ഫെഡ് എം.ഡി, സിവില്‍ സപ്ലൈസ് കമ്മീഷണര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അടുത്തിടെ സിംബാബ്‌വെയില്‍ നടന്ന
പൊതുതെരഞ്ഞെടുപ്പിന്റെ അന്താരാഷ്ട്ര നിരീക്ഷകനായിരുന്നു.