കൃതി സാനോൺ ബാറ്റ ബ്രാൻഡ് അംബാസഡർ

Posted on: May 23, 2018

കൊച്ചി : ബോളിവുഡ് താരം കൃതി സാനോണെ ബാറ്റ ബ്രാൻഡ് അംബാസഡറായി തെരഞ്ഞെടുത്തു. ബരെയ്‌ലി കി ബർഫി, ദിൽവാലെ എന്നീ സൂപ്പർ ഹിറ്റുകളിലൂടെ പ്രശസ്തയായ സാനോൺ ഇന്ന് ഏറ്റവും സ്റ്റൈലിഷായ യൂത്ത് ഐക്കണും ട്രെൻഡ്‌സെറ്ററുമാണ്.

ബാറ്റ ഐക്കണിക് ബ്രാൻഡാണെന്നും കുട്ടിക്കാലം മുതൽ ബാറ്റയുടെ ആരാധികയാണ് താനെന്നും കൃതി സാനോൺ പറഞ്ഞു. ബാറ്റ വനിതകൾക്കായി അവതരിപ്പിച്ചിട്ടുള്ള പുതിയ കളക്ഷനുകൾ കണ്ട് അൽഭുതപ്പെട്ടുപോയെന്നും ഹൃദയം കൊണ്ട് ഞാനൊരു ബാറ്റ ഗേളാണെന്നും കൃതി കൂട്ടിച്ചേർത്തു.

കൃതിയുടെ സൃഷ്ടിപരമായ കഴിവും സ്റ്റൈലിനോടുള്ള സമീപനവും ബാറ്റയോടു ചേർന്നു നിൽക്കുന്നുവെന്നും സജീവവും ആധികാരികവുമായ ബാറ്റയുടെ വ്യക്തിത്വം തന്നെയാണ് കൃതിയിൽ പ്രതിഫലിക്കുന്നതെന്നും ബാറ്റ ഷൂ ഓർഗനൈസേഷൻ ചീഫ് മാർക്കറ്റിംഗ് ഓഫീസർ തോമസ് ആർച്ചർ ബാറ്റ പറഞ്ഞു.

TAGS: Bata | Kriti Sanon |