ഫ്‌ളിപ്കാർട്ട് ബംഗലുരുവിൽ ലോജിസ്റ്റിക്‌സ് പാർക്ക് സ്ഥാപിക്കുന്നു

Posted on: March 8, 2018

ബംഗലുരു : ഫ്‌ളിപ്കാർട്ട് വികസനത്തിന്റെ ഭാഗമായി ബംഗലുരുവിൽ ലോജിസ്റ്റിക്‌സ് പാർക്ക് സ്ഥാപിക്കുന്നു. പാർക്കിനായി ബംഗലുരു നഗരത്തിന് പുറത്ത് 100 ഏക്കർ സ്ഥലം ഏറ്റെടുക്കും.

45 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള പാർക്കിനായി 200 കോടി രൂപ ഫ്‌ളിപ്കാർട്ട് മുതൽമുടക്കും. പാർക്ക് 2020 ൽ പൂർത്തിയാകുന്നതോടെ ഫ്‌ളിപ്കാർട്ടിന്റെ വിതരണശൃംഖല കൂടുതൽ കാര്യക്ഷമമാകും. ലോജിസ്റ്റിക്‌സ് പാർക്കിൽ 5000 പേർക്ക് നേരിട്ടും 15,000 പേർക്ക് അല്ലാതെയും തൊഴിലവസരങ്ങളുണ്ടാകും.