അപർണ ഗ്രൂപ്പ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിട്രിഫൈഡ് ടൈൽസ് ഫാക്ടറി തുറന്നു

Posted on: January 12, 2018

കാക്കിനട : അപർണ ഗ്രൂപ്പ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിട്രിഫൈഡ് ടൈൽസ് ഫാക്ടറി – വിറ്റെറോ ടൈൽസ് ഫാക്ടറി ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്ക് സമീപം പെദാപുരത്ത് തുറന്നു. ആന്ധ്രാപ്രദേശിലെ ഐടി – പഞ്ചായത്തി രാജ് കാബിനറ്റ് മന്ത്രി നര ലോകേഷ് ഫാക്ടറിയുടെ കമ്മീഷനിംഗ് നിർവഹിച്ചു.

പ്രതിദിനം 15,000 ചതുരശ്ര മീറ്റർ ടൈൽസ് ഉത്പാദനം സാധ്യമാക്കുന്ന 265 മീറ്റർ നീളമുള്ള ഇത്തരത്തിലെ ഏറ്റവും വലിയ ഗ്യാസ് അധിഷ്ഠിത ചൂളയാണ് 9,75,000 ചതുരശ്ര അടി വിസ്തീർണമുള്ള വിറ്റെറോ ടൈൽ ഫാക്ടറിയിൽ സജ്ജമാക്കിയിരിക്കുന്നതെന്ന് കമ്പനിയുടെ ഡയറക്ടർ എസ്. അപർണാ റെഡ്ഡി അറിയിച്ചു. 320 കോടി രൂപയാണ് മുതൽമുടക്ക്. ടൈൽ നിർമ്മാണ രംഗത്തെ ഏറ്റവും പുതിയ രീതികളും നാനോ പോളീഷിംഗ് സാങ്കേതിക വിദ്യയും പുതിയ പ്ലാന്റിൽ അവതരിപ്പിച്ചിട്ടുണ്ട്.

രായൽ സീമയിലും മറ്റു സ്ഥലങ്ങളിലുമായി പുതിയ ടൈൽ ഫാക്ടറികൾ സ്ഥാപിക്കുവാൻ അപർണ ഗ്രൂപ്പ് 1500 കോടി മുതൽമുടക്കുമെന്ന് അപർണ ഗ്രൂപ്പ് എംഡി അശ്വിൻ റെഡ്ഡി പറഞ്ഞു. ഇന്ത്യയിലെ വിട്രിഫൈഡ് ടൈൽ വിപണി 2017-2022 കാലയളവിൽ 25 ശതമാനം വളർച്ച നേടുമെന്നാണ് ഗ്രൂപ്പിന്റെ വിലയിരുത്തൽ.