കാരക്കൽ വിമാനത്താവളം അടുത്തവർഷം തുറക്കും

Posted on: July 20, 2017

കാരക്കൽ : ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിമാനത്താവളം അടുത്തവർഷം പകുതിയോടെ കാരക്കലിൽ പ്രവർത്തനമാരംഭിക്കും. വിമാനത്താവളത്തിന് വേണ്ട 526 ഏക്കർ ഭൂമിയിൽ 350 ഏക്കർ ഏറ്റെടുത്തുകഴിഞ്ഞു. പദ്ധതിക്ക് വ്യോമയാനമന്ത്രാലയത്തിന്റെയും പുതുച്ചേരി ഗവൺമെന്റിന്റെയും ഉൾപ്പടെ എല്ലാ അനുമതികളും ലഭിച്ചതായി കാരക്കൽ എയർപോർട്ട് കമ്പനി ചെയർമാൻ ജെ.വി. ചൗധരി പറഞ്ഞു.

ആദ്യഘട്ടത്തിൽ 1.25 കിലോമീറ്റർ റൺവേയാണ് ഒരുക്കുന്നത്. ഈ റൺവേ 19-30 സീറ്റുകളുള്ള വിമാനങ്ങൾക്ക് ഉപയോഗിക്കാനാകും. തുടർന്ന് ഘട്ടംഘട്ടമായി റൺവേ വികസിപ്പിക്കും. വിമാനസർവീസ് സംബന്ധിച്ച് എയർ ഒഡീഷ, എയർ ഡെക്കാൻ തുടങ്ങിയ കമ്പനികളുമായി പ്രാഥമിക ചർച്ച നടത്തിയതായും അദേഹം പറഞ്ഞു.