പ്രകാശ് രാജ് ഇന്ത്യാന സിമൻറ് ബ്രാൻഡ് അംബാസഡർ

Posted on: May 4, 2017

കൊച്ചി : മധ്യ ഏഷ്യ ആസ്ഥാനമായുള്ള സൺ പവർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യാന സിമൻറ് കേരളം ഉൾപ്പെടെ തമിഴ്‌നാട്, കർണാടക, ആന്ധ്ര തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിപണി വിഹിതം ഉയർത്തുവാൻ ഒരുങ്ങുന്നു. വികസനത്തിന്റെ ഭാഗമായി പ്രമുഖ തെന്നിന്ത്യൻ താരം പ്രകാശ് രാജിനെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു.

വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉയർന്ന ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയിട്ടുള്ള ലോകോത്തര നിലവാരമുള്ള ഫാക്ടറികളിലുമാണ് ഇന്ത്യാന സിമൻറ് നിർമ്മിക്കുന്നത്. സൂപ്പർ ഗ്രേഡ്, സൂപ്പർ ക്വളിറ്റി, സൂപ്പർ സ്‌ട്രെംഗ്ത്, എന്നിവയാണ് ബ്രാൻഡിന്റെ പ്രധാന സവിശേഷതകൾ.

ഉത്പാദനത്തിൻറെ ഓരോ ഘട്ടത്തിലും ഫാക്ടറിയുടെ ഭാഗമായ ആധുനിക സംവിധാനങ്ങൾ കൂടിയ ലാബുകളിലെ വിവിധ രീതിയിലുള്ള ഗുണനിലവാര പരിശോധനകൾക്ക് ശേഷമാണ് ഇന്ത്യാന സിമൻറ് വിപണിയിലെത്തിക്കുന്നത്. ഇപ്പോൾ കേരളത്തിലെവിടെയും ഇന്ത്യാന സിമൻറ് ലഭ്യമാണ്. നിർമാണ മേഖലയിലെ കരുത്തുറ്റ ബ്രാൻഡായി മാറുവാനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. സിമൻറ് നിർമാണത്തിന് പുറമെ ഇന്ത്യയിലും വിദേശത്തുമായി മറ്റനവധി ഉത്പാദന മേഖലകളും സൺ പവർ ഗ്രൂപ്പിനുണ്ട്. ഉപഭോക്താക്കളുടെ സംതൃപ്തിയും വിശ്വാസവുമാണ് പ്രധാനമെന്ന് സൺ പവർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഷമീർ ദാവൂദ് പറഞ്ഞു.