ഗ്രാമീണ വിപണന മികവിന് ഉഷയ്ക്ക് രണ്ടാം തവണയും പുരസ്‌കാരം

Posted on: March 24, 2016

Usha-International-Logo-Big

കൊച്ചി : റൂറൽ മാർക്കറ്റിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഗ്രാമീണ വിപണന രംഗത്തെ മികവിനുള്ള സിൽവർ അവാർഡ് തുടർച്ചയായി രണ്ടാം തവണയും ഉഷാ ഇന്റർനാഷണൽ നേടി.

ഇന്ത്യയിലെ 7500-ലേറെ വരുന്ന ചെറുപട്ടണങ്ങളിലും 6 ലക്ഷം ഗ്രാമങ്ങളിലും ഉഷാ ഇന്റർനാഷണൽ വിപണനം ശക്തിപ്പെടുത്തിവരികയാണ്. യുപിയിലും മദ്ധ്യപ്രദേശിലും ഉഷാ ജോയ് സ്റ്റോഴ്‌സ് എന്ന പേരിൽ ഫ്രാഞ്ചൈസി സ്റ്റോറുകളാരംഭിച്ചിട്ടുണ്ട്. 5500 റീട്ടെയ്‌ലർമാർക്കും 8500 സബ് ഡീലർമാർക്കും പുറമെ 150 ഇന്റഗ്രേറ്റഡ് ഡിസ്ട്രിബ്യൂട്ടർമാരേയും കമ്പനി നിയമിച്ചു.

കഴിഞ്ഞ വർഷം പ്രൊജക്ട് സമ്പർക്കിലൂടെ 30 ലക്ഷം ഭവനങ്ങളിൽ ഉഷയുടെ സന്ദേശമെത്തിക്കുകയുണ്ടായെന്ന് ഉഷാ ഇന്റർനാഷണൽ ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ദിനേശ് ഛാബ്ര പറഞ്ഞു. ഇത് 50 ലക്ഷമാക്കി വർധിപ്പിക്കുകയാണ് ലക്ഷ്യം. അടുത്തവർഷം മാർച്ചിനകം 50 പുതിയ ഉഷാ ജോയ് സ്റ്റോറുകൾ തുറക്കും.