അനുഷ്‌ക ശര്‍മ സോഫ്റ്റ്‌ലൈന്‍ ലെഗ്ഗിംഗ്‌സ് ബ്രാന്‍ഡ് അംബാസഡര്‍

Posted on: October 3, 2018

കൊച്ചി : സോഫ്റ്റ്‌ലൈന്‍ ലെഗ്ഗിംഗ്‌സിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി അനുഷ്‌ക ശര്‍മയെ നിയോഗിച്ചു. വസ്ത്ര വ്യാപാര സ്ഥാപനമായ രൂപ ആന്‍ഡ് കമ്പനിയില്‍ നിന്നുളള ഉത്പ്പന്നമാണ് സോഫ്റ്റ്‌ലൈന്‍ ലെഗ്ഗിംഗ്‌സ്. ഫാഷന്‍ ഇഷ്ടപ്പെടുന്ന വനിതകള്‍ക്കുള്ള പ്രീമിയം ശ്രേണിയിലുള്ളതാണ് ഇവ. യുവ ഉപഭോക്താക്കളെയാണ് പ്രാഥമികമായി ലക്ഷ്യമിടുന്നത്. അതുകൊണ്ടു തന്നെയാണ് യൂത്ത് ഐക്കണ്‍ അനുഷ്‌ക ശര്‍മയെ പ്രതിനിധിയായി തെരഞ്ഞെടുത്തത്.

എഫെര്‍ട്ട്‌ലെസ് യു എന്നതാണ് ബ്രാന്‍ഡിന്റെ പുതിയ ആപ്തവാക്യം. അയാസമില്ലാതെ സ്വന്തം ചര്‍മ്മത്തില്‍ സുഖമായിരിക്കാന്‍ ആഗ്രഹിക്കുന്ന യുവതികളെയാണ് ലക്ഷ്യമിടുന്നത്. സുഖവും സ്റ്റൈലും ചേര്‍ന്ന സോഫ്റ്റ്‌ലൈന്‍ ഓരോ മൂഡിന് അനുയോജ്യമായ തരത്തില്‍ നൂറിലധികം നിറങ്ങളില്‍ ലഭ്യമാണ്.

സോഫ്റ്റ്‌ലൈന്‍ ഒരു പ്രീമിയം ലെഗ്ഗിംഗ്‌സ് ബ്രാന്‍ഡാണെന്നും മറ്റാരും ഓഫര്‍ ചെയ്യാത്തത്ര നിറങ്ങളില്‍ വിപ്ലവകരമായ വസ്ത്രമാണ് അവതരിപ്പിക്കുന്നതെന്നും അനുഷ്‌ക ശര്‍മയെ ബ്രാന്‍ഡ് പ്രതിനിധിയായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും രൂപ ആന്‍ഡ് കമ്പനി പ്രസിഡന്റും ബ്രാന്‍ഡ് ഡയറക്ടറുമായ വികാശ് അഗര്‍വാള്‍ പറഞ്ഞു.

സോഫ്റ്റ്‌ലൈന്‍ ലെഗ്ഗിംഗ്‌സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അവരവര്‍ അണിയുന്ന വസ്ത്രത്തില്‍ സുഖകരമായിരിക്കണം എന്നു കരുതുന്ന യുവത്വത്തെയാണ് ഇത് ബന്ധിപ്പിക്കുന്നതെന്നും സമകാലികവും നൂതനവുമായ ഡിസൈനുകളിലും വ്യത്യസ്ത നിറങ്ങളിലും ബ്രാന്‍ഡ് ശ്രദ്ധിക്കുന്നുവെന്നും ബ്രാന്‍ഡ് അംബാസഡര്‍ അനുഷ്‌ക ശര്‍മ പറഞ്ഞു.