ജെനോമിക്‌സ് അധിഷ്ഠിത ഹോമിയോപ്പതി ചികിത്സയുമായി ഡോ. ബത്രാസ്

Posted on: July 17, 2018

കൊച്ചി : ഇന്ത്യയിലാദ്യമായി രോഗികളുടെ ജനിതക സവിശേത കണ്ടെത്തി ഏറ്റവും ഫലപ്രദമായ ചികിത്സ നൽകുന്ന ജെനോ ഹോമിയോപ്പതി ഡോ.ബത്രാസ് മൾട്ടി സ്‌പെഷ്യാലിറ്റി ഹോമിയോപ്പതി ക്ലിനിക്‌സ് അവതരിപ്പിച്ചു. കൂടുതൽ ശാസ്ത്രീയവും സൂക്ഷ്മവും സുരക്ഷിതവുമായ ഈ പുതിയ ചികിത്സാ രീതിയിൽ രോഗിയുടെ വ്യക്തിത്വവും ജനിതക സവിശേഷതകളും ശാസ്ത്രീയ പരിശോധനകളിലൂടെ വിലയിരുത്തിയാണ് ചികിത്സ നൽകുന്നത്. ഒരോ വ്യക്തിയുടെയും ജനിതക ഘടന വ്യത്യസ്തമായതിനാൽ ഡോ. ബത്രാസ് ജെനോ ഹോമിയോപ്പതിയിൽ ഒരേ അസുഖക്കാർക്ക് ഒരേ മരുന്നല്ല നൽകുന്നത്.

അലർജി, ശിശുരോഗങ്ങൾ, മുടികൊഴിച്ചിൽ, ത്വക്ക് രോഗങ്ങൾ, മാനസിക സമ്മർദം, സ്ത്രീ രോഗങ്ങൾ, ലൈംഗിക രോഗങ്ങൾ, ശരീരഭാര നിയന്ത്രണം, രോഗപ്രതിരോധം തുടങ്ങിയവയിൽ 15 ലക്ഷം പേർക്ക് ഫലപ്രദമായ ചികിത്സ നൽകിയ ഡോ. ബത്രാസ് ഹോമിയോപ്പതി ക്ലിനിക്‌സിന്റെ പരിചയസമ്പന്നതയാണ് പുതിയ ചികിത്സാ ക്രമം രൂപപ്പെടുത്തുന്നതിന് കരുത്തായത്. ഡോ. ബത്രാസ് മൾടി സ്‌പെഷ്യാലിറ്റി ഹോമിയോപ്പതി ക്ലിനിക്കുകൾ രോഗികളുടെ ജനിതക ഡാറ്റാ ബാങ്കും തയ്യാറാക്കുന്നുണ്ട്. ജെനോ ഹോമിയോപ്പതി ബാങ്ക് എന്ന പേരിലാണ് ഇത് പ്രവർത്തിക്കുന്നത്. ഏത് തരം ചികിത്സാ രീതിയാണ് ഓരോ വ്യക്തിക്കും ആവശ്യമായതെന്നറിയാനും ഭാവിയിൽ എടുക്കേണ്ടിവരുന്ന ചികിത്സയെക്കുറിച്ച് മുൻകൂട്ടി മനസിലാക്കാനും ഡാറ്റാ ബാങ്ക് സഹായിക്കും. ജെനോ ഹോമിയോപ്പതിയിലൂടെ ഹോമിയോ ചികിത്സയിൽ വിപ്ലവകരമായ മാറ്റമാണ് കൊണ്ടുവരാൻ സാധിച്ചിരിക്കുന്നതെന്ന് ഡോ. ബത്രാസ് ഹെൽത്ത് കെയർ സ്ഥാപക ചെയർമാനായ ഡോ. മുകേഷ് ബത്ര പറഞ്ഞു.