ഐഎഫ്‌ഐഎം ബിസിനസ് സ്‌കൂളിൽ പിജിഡിഎം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

Posted on: October 1, 2017

കൊച്ചി : ബാംഗ്ലൂരിലെ ഐഎഫ്‌ഐഎമ്മിൽ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്‌മെന്റ് (പിജിഡിഎം) കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എംബിഎയ്ക്ക് തുല്യമായ കോഴ്‌സിൽ അർഹരായ പെൺകുട്ടികൾക്ക് സംവരണവും ഉണ്ട്. എഐസിറ്റിഇ അംഗീകാരവും എൻബിഎ അക്രഡിറ്റേഷനും ഉള്ള ഐഎഫ്‌ഐഎം ബിസിനസ് സ്‌കൂളിന്റെ 24-ാമത് ബാച്ചിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

പിജിഡിഎം ജനറൽ, ഫിനാൻസ്, ഇന്റർനാഷണൽ ബിസിനസ് എന്നീ മൂന്നു വിഭാഗങ്ങളാണ് കോഴ്‌സിനുള്ളത്. മാർക്കറ്റിംഗ്, ഫിനാൻസ്, ഹുമൻ റിസോഴ്‌സസ്, ഇന്റർനാഷണൽ ബിസിനസ്, അനാലിസിസ്, എന്റർപ്രന്യുർഷിപ്പ്, ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, കാപ്പിറ്റൽ മാർക്കറ്റ് എന്നിവയാണ് പിജിഡിഎം പ്രോഗ്രാമിലുള്ളത്. പാഡോഡ് ഫൗണ്ടേഷന്റെ 100 ശതമാനം സ്‌കോളർഷിപ്പ്, ഐഎഫ്‌ഐഎം അലുമിനി അസോസിയേഷന്റെ ഒമ്പതു ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് എന്നിവയും ഉണ്ട്.

2017 ബാച്ചിന് 100 ശതമാനം പ്ലേസ്‌മെന്റ് ലഭിക്കുകയുണ്ടായി. ശമ്പളം പ്രതിവർഷം 7.5 ലക്ഷം രൂപ. ഡിലോയിറ്റ്, എച്ച്ഡിഎഫ്‌സി, ഒറാക്കിൾ, ഡെക്കാത്തലൺ, കെവിൻ കെരെ സിജിഐ എന്നിവരാണ് പ്രധാനമായും വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്തത്. അപേക്ഷകർ, സിഎറ്റി, എക്‌സ്എറ്റി, ജി മാറ്റ് എന്നിവയിലേതെങ്കിലും ദേശീയതല മാനേജ്‌മെന്റ് എൻട്രൻസ് പരീക്ഷ പാസായിരിക്കണം. ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദധാരിയായിരിക്കണം. 2018 ൽ കോഴ്‌സ് പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം. ഏറ്റവും കുറഞ്ഞ മാർക്ക് 50 ശതമാനം. എസ് സി, എസ് റ്റി വിഭാഗങ്ങൾക്ക് 45 ശതമാനം. ഓൺലൈൻ ആപ്ലിക്കേഷന് www.IFIMBSchool.com ഫോൺ +919900067706.

TAGS: IFIM B School |