ന്യൂസിലൻഡ് എക്‌സലൻസ് അവാർഡ് രണ്ടാം സീസണ് തുടക്കമായി

Posted on: September 24, 2017

കൊച്ചി : ന്യൂസിലൻഡ് എക്‌സലൻസ് അവാർഡ് സീസൺ രണ്ടിനു തുടക്കമായി. സമർത്ഥരായ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ന്യൂസിലൻഡിൽ വിദ്യാഭ്യാസത്തിന് സ്‌കോളർഷിപ്പ് ലഭ്യമാക്കുന്ന പരിപാടിയാണിത്. ഇതോടൊപ്പം എജ്യുക്കേഷൻ ന്യൂസിലൻഡിന്റെ ഇന്ത്യൻ ബ്രാൻഡ് അംബാസഡറായി പ്രശസ്ത ബോളിവുഡി നടി കൃതി സാനനെ നിയമിച്ചിട്ടുണ്ട്.

ന്യൂസിലൻഡിലെ എട്ട് സർവകലാശാലകളിൽ തുടർ പഠനത്തിനാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്. ബിസിനസ്, ഫാഷൻ, സയൻസ്, ടെക്‌നോളജി, എൻജിനീയറിംഗ്, മാത്തമാറ്റിക്‌സ് എന്നിവയാണ് എട്ടു യൂണിവേഴ്‌സിറ്റികളും ക്യൂഎസ് റേറ്റിങ്ങിൽ ആഗോളതലത്തിൽ മൂന്നു ശതമാനം മുന്നിലാണ്. സമർത്ഥരായ 31 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഈ വർഷം ആദ്യം സ്‌കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്. സ്‌കോളർഷിപ്പിനുള്ള യോഗ്യത, അപേക്ഷ, നനടപടിക്രമങ്ങൾ എന്നിവ www.studyinnewzealand.govt.nz/how-to-apply/scholarships/new-zaland-excelence-awards എന്ന സൈറ്റിൽ ലഭ്യമാണ്.

ഇന്ത്യൻ വിദ്യാർത്ഥികളുടെ ഉപരിപഠന ലക്ഷ്യകേന്ദ്രമായി ന്യൂസിലൻഡ് മാറിയിരിക്കുകയാണെന്ന് ഇന്ത്യയിലെ ന്യൂസിലൻഡ് ഹൈക്കമ്മീഷണർ ജോ അന്ന കെംപ്‌കേഴ്‌സ് പറഞ്ഞു. എൻജിനീയറിംഗ്, ലൈഫ് സയൻസസ്, എക്കോളജി, സസ്റ്റൈനബിലിറ്റി, സോഷ്യൽ വർക്ക്, ബിസിനസ് എന്നിവയിൽ ഇന്ത്യയിലെ വിവധ കേന്ദ്രങ്ങളിൽ പ്രഭാഷണ പരമ്പരകൾ സംഘടിപ്പിക്കുകയുണ്ടായി.