എൻ എസ് ഡി സി യും ട്രക്ക് ഡ്രൈവർമാർക്ക് വിദഗ്ധ പരിശീലനം നൽകും

Posted on: August 28, 2017

കൊച്ചി : നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപറേഷനും സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് അണ്ടർടേക്കിംഗ്‌സ് അസോസിയേഷനുമായി ചേർന്ന് വർഷന്തോറും 20,000 ട്രക്ക് ഡ്രൈവർമാർക്ക് വിദഗ്ധ പരിശീലനം നൽകും. ഇതിനായി അസോസിയേഷനു കീഴിലുള്ള സമിതികൾ വഴി ഇന്ത്യയിലുടനീളം ആധുനിക സൗകര്യങ്ങളോടെ 70 ഡ്രൈവർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കും.

എൻ എസ് ഡി സിയും എഎസ്ആർടിയും തമ്മിലുള്ള ധാരണപ്രകാരം പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ കീഴിലായിരിക്കും പരിശീലനം നൽകുക. തൊഴിൽ രഹിതരായ യുവജനങ്ങൾക്കും എഎസ്ആർടിയുകൾക്കു കീഴിലുള്ള തൊഴിലാളികൾക്കുമായിരിക്കും പരിശീലനം. ആധുനിക സാങ്കേതിക വിദ്യകളായ ജിപിഎസ് പോലുള്ളവ ഉപയോഗിക്കാൻ അറിയാവുന്ന പ്രൊഫഷണൽ ഡ്രൈവർമാർക്ക് വലിയ ഡിമാൻഡുണ്ടെന്ന് എഎസ്ആർടിയുമായുള്ള ധാരണാ പത്രം കൈമാറികൊണ്ട് എൻ എസ് ഡി സി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മനീഷ് കുമാർ പറഞ്ഞു.

വാണിജ്യ വാഹനങ്ങളുടെ ഉപയോഗം ഗണ്യമായി വർധിച്ചതോടെ വിദഗ്ധ ട്രക്ക് ഡ്രൈവർമാർക്കും മെക്കാനിക്കൽ സ്റ്റാഫിനുമുള്ള കുറവ് പരിഹരിക്കാൻ എൻ എസ് ഡി സി യുമായി ചേർന്ന് അവസരം ഒരുക്കുന്നതിൽ സന്തോഷമേയുള്ളുവെന്നും എഎസ്ആർടിയു ഇഡി ആനന്ദ് റാവു പറഞ്ഞു.

TAGS: NSDC |