അത്തിയ ഷെട്ടി മേബലൈൻ ന്യൂയോർക്ക് ബ്രാൻഡ് അംബാസഡർ

Posted on: March 7, 2017

കൊച്ചി : അത്തിയ ഷെട്ടി മേബലൈൻ ന്യൂയോർക്ക് ബ്രാൻഡ് അംബാസഡർ. പുതിയ കോളോസൽ കാജൽലിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. ബദാം കണ്ണുകൾ ഉള്ള അത്തിയ ബ്രാൻഡ് അംബാസഡർ എന്നതിലുപരി മേബലൈൻ കോളോസൽ കാജലിന്റെ ആരാധിക കൂടിയാണ്. 24 മണിക്കൂറും മനോഹരമായും പുതുമ നഷ്ടപ്പെടാതെയും കണ്ണുകളെ കാത്തുസൂക്ഷിക്കുന്ന കോളോസൽ കാജലിൽ, ബ്ലാക് ഫിക്‌സ് ഫോർമുലയാണുള്ളത്.

കറുത്ത പാടുകൾ ഉണ്ടാക്കാത്ത വാട്ടർപ്രൂഫ് ആണ് പുതിയ കാജൽ. ദിവസം മുഴുവൻ കണ്ണിന് കുളിർമയും പരിചരണവും പുതുമയും ലഭ്യമാക്കുന്നത് ഇതിലെ അലോവേരയും വിറ്റമിൻ സിയും ആണ്. വില 180 രൂപ.