മിസ്റ്റർ കുക്ക് കേരളത്തിലുടനീളം ഫ്രാഞ്ചൈസികൾ തുറക്കുന്നു

Posted on: November 1, 2016

mr-cook-pressmeet-big

കൊച്ചി : കിച്ചൺ അപ്ലയൻസസ് നിർമ്മാതാക്കളായ മിസ്റ്റർ കുക്ക് കേരളത്തിലുടനീളം , മിസ്റ്റർ കുക്ക് സൂപ്പർ ഷോപ്പി എന്ന പേരിൽ ഫ്രാഞ്ചൈസികൾ തുറക്കുന്നു. നിലവിൽ കേരള വിപണിയിൽ കമ്പനിക്ക് 250 – ൽപ്പരം കിച്ചൺ അപ്ലയൻസസുകൾ ഉണ്ട്. ഇവയ്ക്ക് പുറമേ മറ്റ് കമ്പനികളുടെ ഗുണമേൻമയുള്ള ഉത്പന്നങ്ങളും സൂപ്പർ ഷോപ്പികളിൽ അവതരിപ്പിക്കും. മിസ്റ്റർ കുക്കിന്റെ തന്നെ ഏറ്റവും പുതിയ സംരംഭമായ മിസ്റ്റർ ലൈൻ ബ്രാൻഡിലുള്ള സോളാർ ഉൽപ്പന്നങ്ങളും ഇലക്ട്രിക് അപ്ലയൻസസുകളും മിസ്റ്റർ ട്രെൻഡ് ബ്രാൻഡിലുള്ള അപ്പാരൽസും സൂപ്പർ ഷോപ്പിയിൽ അവതരിപ്പിക്കും.

കേരളത്തിലെ എല്ലാ പഞ്ചായത്തിലും ഒരു സൂപ്പർ ഷോപ്പി എന്നതാണ് തുടക്കത്തിൽ കമ്പനി ലക്ഷ്യംവെയ്ക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ മാർട്ടിൻ ഡേവിഡ് പറഞ്ഞു. ന്യൂജനറേഷൻ കിച്ചൺ കബോർഡ് മുതൽ ഒരു വീട്ടിലേയ്ക്ക് ആവശ്യമുള്ള എല്ലാ കിച്ചൺ അപ്ലയൻസസുകളും ഒരു കുടക്കീഴിൽ കൊണ്ടുവരികയും വീട്ടമ്മമാരുടെ ഷോപ്പിങ്ങ് അനായാസമാക്കുകയുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ആലുവ പറമ്പയത്ത് ആദ്യ സൂപ്പർ ഷോപ്പി ഇന്ന് (നവംബർ 2) പ്രവർത്തനം തുടങ്ങും.

സൂപ്പർ ഷോപ്പികൾ മൂന്ന് തരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. 5,10,15 ലക്ഷം രൂപ മുതൽമുടക്കിൽ, ബിസിനസിൽ മുൻപരിചയം ഇല്ലാത്തവർക്കു പോലും ഫ്രാഞ്ചൈസികൾ തുടങ്ങുന്നതിന് സാധിക്കുമെന്ന് മിസ്റ്റർ കുക്ക് ചീഫ് മാർക്കറ്റിംഗ് ഓഫീസർ ജോ പോൾ പറഞ്ഞു. 200 ചതുരശ്ര അടിയാണ് ഏറ്റവും ചെറിയ ഫ്രാഞ്ചൈസിയുടെ അളവ്. ഷോപ്പിന്റെ ബ്രാൻഡിങ്ങും , ബാങ്ക്‌ലോൺ, വാറ്റ് , ടിൻ പോലുള്ള ഗവൺമെന്റ് ലൈസൻസുകളും വരെ ഫ്രാഞ്ചൈസി ഉടമകൾക്ക് നേടുന്നതിനുള്ള കൺസൾട്ടൻസിയും മിസ്റ്റർ കുക്ക് ചെയ്തുകൊടുക്കും.

ഡയറക്ടർ രാജൻ ജോൺ , ജനറൽ മാനേജർ രജീഷ് കൃഷ്ണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

TAGS: Mr. Cook |