ഹുസൈൻ സാഗർ തടാകത്തിൽ വിഷാംശമുള്ള പത

Posted on: September 22, 2016

hussain-sagar-lake-froth-bi

ഹൈദരാബാദ് : ഹുസൈൻ സാഗർ തടാകത്തിൽ നിന്നും വിഷാംശമുള്ള പത മീറ്ററുകളോളം ഉയരത്തിൽ നിറയുന്നു. തടാകത്തിലെ ജലത്തിൽ കലർന്ന രാസമാലിന്യങ്ങളുടെ ഫലമായാണ് പത രൂപപ്പെടുന്നതെന്നാണ് നിഗമനം. കഴിഞ്ഞ ദിവസത്തെ കനത്ത മഴയെ തുടർന്ന് ഹുസൈൻ സാഗർ തടാകത്തിലെ ജലം തുറന്നുവിട്ടിരുന്നു. ലിബർട്ടി, ആൽവിൻ കോളനി തുടങ്ങിയ മേഖലകളിൽ മലിനജലം റോഡിലേക്ക് കരകവിഞ്ഞു.

കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. അരുന്ധതി നഗർ, സബർമതി നഗർ എന്നീ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് 500 ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. തെലുങ്കാന സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ് പതയുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.