ഓട്ടര്‍ഷയില്‍ അനുശ്രീ എത്തും നാളെ മുതല്‍

Posted on: November 22, 2018

കൊച്ചി : ആണിന്റെ വീര്യവുമായി എത്തുന്ന ഈ പെണ്ണ് മലയാളക്കരയെ ഇളക്കി മറിക്കാന്‍ പോകുന്നു. മലയാള സിനിമ ഇന്നു വരെ കാണാത്ത ഒരു ഓട്ടോറിക്ഷാ സവാരി ആയിരിക്കും ഇത്‌. ഓട്ടോ ഓടിച്ച് ജീവിതം പുലര്‍ത്തുന്നതിലപ്പുറം ഇവള്‍ക്ക് ചില ലക്ഷ്യങ്ങളുണ്ട്. സാധാരണക്കാരുടെ കഥ പറയുന്ന ഈ ചിത്രം മലയാള സിനിമ ചരിത്രത്തില്‍ ചര്‍ച്ചാവിഷയമാകും.

ആണുങ്ങള്‍ മാത്രമുള്ള ഒരു ഓട്ടോറിക്ഷ സ്റ്റാന്‍ഡിലേക്ക് ഡ്രൈവറായി എത്തുന്ന അനിതയും അവള്‍ വന്നതില്‍ ചിലര്‍ക്കുള്ള പരിഭവങ്ങളും സംശയങ്ങളും സിനിമയില്‍ സംസാരമാകുന്നു. ഒപ്പം ഒരു പെണ്ണ് ഓടിക്കുന്ന ഓട്ടോയില്‍ കയറാന്‍ വരുന്നവരെയെല്ലാം അനിത കയ്യിലെടുത്തു കൊണ്ടിരുന്നു. അങ്ങനെ ഓടി കൊണ്ടിരുന്ന ഓട്ടോയിലേക്കാണ് അനിതയെ കാണാനനായി ഒരു അതിഥി എത്തുന്നത്. ആ അതിഥിയുമായി നാളെ മുതല്‍ അനുശ്രീ ഓട്ടര്‍ഷയുമായി കേരളത്തില്‍ ഓടി തുടങ്ങും.

സുജിത്ത് വാസുദേവിന്റെ സംവിധാനത്തിലും ഛായാഗ്രഹണ മികവിലും വരുന്ന ഈ ചിത്രം അനുശ്രീയുടെ അഭിനയജീവിതത്തിലെയും വഴിത്തിരിവായിരിക്കും. മഞ്ജു പിള്ള ആദ്യമായി നിര്‍മ്മാതാവാകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.  ടിനി ടോം, അമര്‍ രാമചന്ദ്രന്‍ , രാഹുല്‍ മാധവ് വിവേക് പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തും.