ഡിപി വേൾഡ് ലോക ജല ദിനം ആചരിക്കുന്നു

Posted on: April 7, 2017

കൊച്ചി : ഡിപി വേൾഡ് ലോക ജല ദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നു. ജലം പാഴാക്കരുത്, കരുതി വയ്ക്കുക എന്ന സന്ദേശം പ്രചരിപ്പിക്കുവാനായി വിദഗ്ദ്ധർ നയിക്കുന്ന ക്ലാസുകളും, സ്‌കൂൾ കുട്ടികൾക്കായി പ്രസംഗ മത്സരങ്ങളും, തെരുവുനാടകങ്ങളുടെ അവതരണവും ഉണ്ടായിരിക്കും. ജലത്തിന്റെ ഉപയോഗം കുറയ്ക്കുവാൻ സഹായകമായ വിവരങ്ങൾ പോസ്റ്ററുകളിലൂടെയും, ലഘുലേഖകളിലൂടെയും ജനങ്ങളിലേക്ക് എത്തിക്കും.

ഡിപി വേൾഡ് ടെർമിനലുകളിൽ വാട്ടർ ലീക്കേജ് സർവ്വെ, വാട്ടർ ഓഡിറ്റ്, ജീവനക്കാർക്കായി മത്സരങ്ങൾ, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളുടെ ആധുനികവത്ക്കരണം എന്നിവ കൂടാതെ കാന്റീനുകളിൽ കുടിവെള്ളം എടുക്കുന്ന ഗ്ലാസുകൾ ചെറുതാക്കുകയും ചെയ്യും.

ജലം പോലുള്ള പ്രകൃതി വിഭവങ്ങൾ കരുതലോടെ ഉപയോഗിക്കുകയും പുനരുപയോഗിക്കുകയും ചെയ്യുന്നതിലൂടെ സമൂഹത്തിന് മാതൃകയാകുവാൻ ശ്രമിക്കുമെന്ന് ഡിപി വേൾഡ് സീനിയർ വൈസ് പ്രസിഡന്റും, മാനേജിംഗ് ഡയറക്ടറുമായ അനിൽ സിംഗ് പറഞ്ഞു.

TAGS: DP World |