എംആർഎഫിന് രണ്ടാം ക്വാർട്ടറിൽ 95 ശതമാനം അറ്റാദായ വളർച്ച

Posted on: May 1, 2015

MRF-Tyres-Showroom-big

ചെന്നൈ : എംആർഎഫ് മാർച്ച് 31 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 94.66 ശതമാനം അറ്റാദായവളർച്ച നേടി. അറ്റാദായം മുൻവർഷം ഇതേകാലയളവിലെ 170.87 കോടിയിൽ നിന്ന് 332.62 കോടി രൂപയായി.

എന്നാൽ വിറ്റുവരവ് 2014 മാർച്ചിലെ അവസാനിച്ച ക്വാർട്ടറിലെ 3,297.4 കോടിയിൽ നിന്ന് 3,310.61 കോടി രൂപയായി. എല്ലാ വർഷവും സെപ്റ്റംബർ 1 മുതൽ അടുത്ത വർഷം ഒക്ടോബർ 31 വരെയാണ് എംആർഎഫിന്റെ പ്രവർത്തനവർഷം.