ഐടിഐ ഫ്‌ളെക്‌സ് ക്വാഫ് ഫണ്ടില്‍ ഫെബ്രുവരി 10 വരെ അപേക്ഷിക്കാം

Posted on: January 30, 2023

കൊച്ചി : ഐടിഐ മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള പുതിയ ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി ഫണ്ടായ ഐടിഐ ഫ്‌ളെക്‌സി ക്യാപ് ഫണ്ടിന്റെ ന്യൂ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ആരംഭിച്ചു. ഫണ്ടില്‍ നിക്ഷേപിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 10 ആണ്. 5000 രൂപയാണ് ചുരുങ്ങിയ നിക്ഷേപത്തുക. അതിനുമേല്‍ 1 രൂപയുടെ ഗുണിതങ്ങളായും അപേക്ഷിക്കാം.

നിഫ്റ്റി 500 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്‌സിനെ അടിസ്ഥാനമാക്കി ഫണ്ട് ധിമാന്ത് ഷാ, റോഹന്‍ കോര്‍ദെ എന്നിവരാണ് മാനേജ് ചെയ്യുക. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളിലാണ് ഫണ്ട് നിക്ഷേപിക്കുക. ദീര്‍ഘകാല നിക്ഷേപകരെ ഉദ്ദേശിച്ചുള്ളതാണ് ഫണ്ട്. 2019 ഏപ്രിലില്‍ പ്രവര്‍ത്തന
മാരംഭിച്ച ഐടിഐ മ്യൂച്വല്‍ ഫണ്ട് നിലവില്‍ 3557 കോടി രൂപയുടെ ആസ്തികള്‍ മാനെജ് ചെയ്യുന്നുണ്ട് (എയുഎം). ഇതില്‍ 2674,94 കോടി ഇക്വിറ്റിയും 553.45 കോടി 329,34 കോടി ഹൈബ്രിഡും കടപ്പത്രങ്ങളുമാണ്.

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഐടിഐ മ്യൂച്വല്‍ ഫണ്ട് 16 സ്‌കീമുകള്‍ ആരംഭിച്ചിട്ടുണ്ട്. ശാഖളും ഐടിഐ ഗ്രൂപ്പ് ഓഫിസുകളുമായി ഇന്ത്യയൊട്ടാകെ 57 ഇടങ്ങളില്‍ സാന്നിധ്യമുണ്ട്. 19,968 വിതരണക്കാരും.

 

TAGS: ITI Mutual Fund |