കീസ്റ്റോണ്‍ റിയല്‍റ്റേഴ്‌സ് ലിമിറ്റഡ് ഐപിഒ നവംബര്‍ 14 ന്

Posted on: November 10, 2022

കൊച്ചി : റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറും റുസ്‌തോംജീ ബ്രാന്‍ഡ് ഉടമകളുമായ കീസ്റ്റോണ്‍ റിയല്‍റ്റേഴ്‌സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) നവംബര്‍ 14 മുതല്‍ 16 വരെ നടക്കും.

560 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 75 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതാണ് ഐപിഒ.

10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 514 രൂപ മുതല്‍ 541 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 27 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 27ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.