ദിവ്ഗി ടോര്‍ക്ക്ട്രാന്‍സ്ഫര്‍ സിസ്റ്റംസ് ഐപിഒയ്ക്ക്

Posted on: September 24, 2022

കൊച്ചി : ദിവ്ഗി ടോര്‍ക്ട്രാന്‍സ്ഫര്‍ സിസ്റ്റംസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

അഞ്ച് രൂപ മുഖവിലയുള്ള 200 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 31,46,802 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതായിരിക്കും ഐപിഒ. പുതിയ ഇഷ്യൂവില്‍ നിന്ന് സമാഹരിക്കുന്ന തുക ഉപകരണങ്ങള്‍, യന്ത്രങ്ങള്‍ വാങ്ങുന്നതിനുള്ള മൂലധന ചെലവ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും.

ഇന്‍ഗ വെഞ്ചേഴ്‌സ്, ഇക്വിറസ് ക്യാപിറ്റല്‍ എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.

 

TAGS: Divgi |